ഇസ്രയേൽ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം. ഗാസയിൽ നിന്നും രണ്ട് റോക്കറ്റുകളാണ് ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തതെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ......
എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഗാസ സിറ്റിയിലുള്ളവർക്ക് നിർദ്ദേശം നൽകി ഇസ്രയേൽ സൈന്യം. ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈനിക നടപടി ശക്തമാക്കുന്നത്. ......
അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെ ആരും രക്ഷിക്കുന്നില്ലെന്ന് റിപ്പോർട്ട്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ പുരുഷന്മാരായതാണ് ഭൂകമ്പത്തിൽ ഇരകളായ സ്ത്രീകളുടെ ദുരിതം വർധിപ്പിക്കുന്നത്. ......
ഇന്ത്യയും റഷ്യയും ചൈനാപക്ഷത്ത് എത്തിയെന്ന് സമൂഹ മാധ്യമത്തിൽ കുറിച്ച ട്രംപ് മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി. പ്രധാനമന്ത്രി മോദി തന്റെ സുഹൃത്താണെന്നും ഇന്ത്യയും യുഎസും ഒരു "പ്രത്യേക ബന്ധം" പങ്കിടുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ......
ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ഇന്ന് നബിദിനം ആചരിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാംമതവിശ്വാസികൾ നബിദിനമായി ആചരിക്കുന്നത്. ......
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് യൂറോപ്യൻ യൂണിയന്റെ ഉന്നത നേതാക്കൾ. മോദിയും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെയാണ് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ......
യുഎസ് റഷ്യ ചൈന എന്നിവരുമായുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മിടുക്കുകാട്ടിയെന്ന് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. ഇന്ത്യയുടെ മേൽ ചുമത്തിയ തീരുവ പൂർണമായും നീക്കം ചെയ്ത് അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് വളരെ നിർണായക പങ്കുണ്ടെന്നും എഡ്വേഡ് പ്രൈസ് ചൂണ്ടിക്കാട്ടി. ......
രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തിന്റെ ഓർമ്മകൾ പുതുക്കി ചൈന. ബീജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമാണ് മുഖ്യാതിഥികൾ. ......
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വൻ സ്ഫോടനം. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി സംഘടിപ്പിച്ച റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്. ......
മാറ മലനിരകളിലെ ഒരു ഗ്രാമം നിശ്ശേഷം നാമാവശേഷമാക്കിയ മണ്ണിടിച്ചിലിൽ ആയിരത്തിലധികം പേർ മരിച്ചതായി സുഡാൻ ലിബ-റേഷൻ മൂവ്മെൻ്റ്/ആർമി അറിയിച്ചു.ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയ്ക്ക് ശേഷം ആഗസ്റ്റ് 31 നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അബ്ദുൽവാഹിദ് മുഹമ്മദ് നൂർ നയിക്കുന്ന സംഘം പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഡാർഫർ മേഖല-യിൽ സ്ഥിതി ചെയ്യുന്ന പ്രദേശം നിയന്ത്രിക്കുന്ന ടീം മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായി-ക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര സഹായ ഏജൻസികളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
വടക്കൻ ഡാർഫർ സംസ്ഥാനത്ത് സുഡാനീസ് സൈ-ന്യവും അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള രൂക്ഷമായ യുദ്ധത്തിൽ നിന്ന് ഓടി രക്ഷ-പ്പെട്ട് ഭക്ഷണവും മരുന്നും പര്യാപ്തമല്ലാത്ത മാറാ പർ-വതനിരകളിൽ താമസക്കാർ അഭയം തേടിയിരുന്നു. ......